
സബ്ജില്ലാതല സർഗോത്സവം നടന്നു
- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി പരിപാടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി :കൊയിലാണ്ടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ യുപി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സബ്ജില്ലാതല സർഗോത്സവം ഐസിഎസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി പരിപാടി ഉദ്ഘാടനം ചെയ്തു.കവിയും തിരക്കഥാകൃതമായ സത്യചന്ദ്രൻ പൊയിൽ ൽക്കാവ് മുഖ്യാതിഥിയായി. ഐസിഎസ് പ്രിൻസിപ്പൽ സിദ്ദിഖ് സർ അധ്യക്ഷത വഹിച്ചു.

അസീസ് മാസ്റ്റർ കൗൺസിലർ, പ്രജീഷ് മാസ്റ്റർ ഫോറം കൺവീനർ, സി ഇ ഓ ics, അൻവർ പിടിഎ പ്രസിഡണ്ട്, സ്വാലിഹ് ബാത്ത മാനേജർ, അലി കൊയിലാണ്ടി വൈസ് ചെയർമാൻ ഐ സി എസ്, കിഷോർ കെ പി ജോയിന്റ് കൺവീനർ വിദ്യാരംഗം, യൂസഫ് ജനറൽ സെക്രട്ടറി ഐ സി എസ്, നാരായണൻ മാസ്റ്റർ പ്രിൻസിപ്പൽ ഐസിഎസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഉപജില്ലാ കൺവീനർ ബിജു കാവിൽ സ്വാഗതവും ജില്ലാ പ്രതിനിധി രാകേഷ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. സബ് ജില്ലയിലെ യുപി ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് 700 ഓളം കുട്ടികൾ കവിതാരചന, കഥാരചന, പുസ്തകാസ്വാധനം കാവ്യാലാപനം നാടൻപാട്ട് ചിത്രരചന, അഭിനയം എന്നീ പരിപാടിയിൽ പങ്കെടുത്തു.
