സമഗ്ര 2026′ ജൂലൈ 23-ന് കൊച്ചി പള്ളുരുത്തി എസ്.എൻ. ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കെ. എ. തുളസി

സമഗ്ര 2026′ ജൂലൈ 23-ന് കൊച്ചി പള്ളുരുത്തി എസ്.എൻ. ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കെ. എ. തുളസി

  • പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറുദിന കർമ്മപരിപാടിയിൽ ആകെ 31 പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്

തിരുവനന്തപുരം : കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനമായ ‘സമഗ്ര 2026’ ജൂലൈ 23-ന് കൊച്ചി പള്ളുരുത്തി എസ്.എൻ. ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറുദിന കർമ്മപരിപാടിയിൽ ആകെ 31 പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മൂന്ന് പദ്ധതികൾ നടപ്പാക്കും.വിവിധ സർക്കാർ വകുപ്പുകൾ, വികസന ഏജൻസികൾ, ധനകാര്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖല, സാമൂഹിക സംഘടനകൾ എന്നിവയെ ഒരേ വേദിയിൽ അണിനിരത്തുന്ന വികസന സംരംഭമാണ് ‘സമഗ്ര 2026’. പദ്ധതിയിലൂടെ 100 ദിവസത്തിനകം 16,000 ഗുണഭോക്താക്കൾക്ക് 200 കോടി രൂപയുടെ വായ്‌പാ ധനസഹായം ലഭ്യമാക്കും

. ചടങ്ങിൽ വിപണിയിലെ മാറ്റങ്ങൾക്കും ജനകീയ ആവശ്യങ്ങൾക്കും അനുസൃതമായി രൂപകൽപ്പന ചെയ്ത‌ പുതിയ ക്ഷേമ വായ്പാപദ്ധതികളും പ്രഖ്യാപിക്കും. വനിതാശാക്തീകരണത്തിനായി പലിശരഹിത സൂക്ഷ്‌മ-ചെറുകിട സംരംഭ വായ്പയായ ‘പ്രിയദർശിനി’ പദ്ധതിയും, സർവീസിൽ നിന്ന് വിരമിച്ചവർക്കായുള്ള ‘സീനിയർ സെക്യുർ’ വായ്പാ പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )