
സാമൂഹിക സുരക്ഷാപെൻഷൻ; മരിച്ചവരുടെ അക്കൗണ്ടിലേക്ക് കൈമാറിയതായി കണ്ടെത്തി
അടിമാലി: അടിമാലി പഞ്ചായത്തിൽ സാമൂഹിക സുരക്ഷാപെൻഷൻ മരിച്ചവരുടെ അക്കൗണ്ടിലേക്കും കൈമാറിയതായി കണ്ടെത്തി. ജില്ലാ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. 2025 ജനുവരി 16 മുതൽ മരിച്ച 16 പേരുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്.മൂന്നുലക്ഷം രൂപയോളം സർക്കാരിന് നഷ്ടമായതായാണ് വിലയിരുത്തൽ. മരിച്ചശേഷം 10 മുതൽ 12 മാസം വരെ പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചിട്ടുണ്ട്. കർഷക, വാർദ്ധക്യകാല പെൻഷൻ തുകയാണ് അനധികൃതമായി നൽകിയത്.

2024-25 സാമ്പത്തിക വർഷത്തിലെ ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2020-ലെ സർക്കാർ ഉത്തരവുപ്രകാരം മരിച്ച ഗുണഭോക്താവിന്റെ പെൻഷൻ വിതരണം ആ മാസംതന്നെ പെൻഷൻ ഡേറ്റാ ബേസിൽ നിന്ന് നീക്കം ചെയ്യണം. ഇവിടെ അത് ഉണ്ടായില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
CATEGORIES News
