സാമ്പത്തിക സാക്ഷരതാപരിപാടി

സാമ്പത്തിക സാക്ഷരതാപരിപാടി

  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് ജില്ലയിൽ പ്രാദേശികതല സാമ്പത്തിക സാക്ഷരതാപരിപാടി

കോടഞ്ചേരി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ പ്രാദേശികതല സാമ്പത്തിക സാക്ഷരതാപരിപാടി നടന്നു. സാമ്പത്തിക സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി കനറാ ബാങ്കിന്റെയും കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിന്റെയും സഹകരണത്തോടെ വട്ടച്ചിറ ട്രൈബൽ കോളനിയിലാണ് പരിപാടി നടന്നത്. പരിപാടി കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു .

സാമ്പത്തിക സാക്ഷരതയുടെ ആവശ്യകതയെക്കുറിച്ച് റിസർവ് ബാങ്ക് ഡി ജി എം കെ.ഡി. ശ്രീ കുമാർ ബോധവത്കരണ ക്ലാസ് നടത്തി.
എം.പി. ആരതി, ട്രൈബൽ ഓഫീസർ എസ്. സലീഷ്, കോടഞ്ചേരി സ്റ്റേറ്റ് ബാങ്ക് മാനേജർ കെ.എസ്. ശ്രീജിത്ത്, വാർഡ് മെമ്പർമാരായ റോസിലി മാത്യു, സിസിലി ജേക്കബ് എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )