
സാഹിത്യ പ്രതിഭകളുടെ അനുസ്മരണം സംഘടിപ്പിച്ചു
- പരിപാടി പ്രശസ്ത ബാല സാഹിത്യകാരി ജെ.ആർ.ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു
വിയ്യൂർ :വായന പക്ഷാചരണത്തിന്റെ ഭാഗമായി വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ പുളിയഞ്ചേരി യുപി സ്കൂളുമായി ചേർന്ന് പി.എൻ.പണിക്കർ, വൈക്കം മുഹമ്മദ്ബഷീർ , കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു. പുളിയഞ്ചേരി യുപി സ്കൂളിൽ നടന്ന പരിപാടി പ്രശസ്ത ബാല സാഹിത്യകാരി ജെ. ആർ . ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു .
വായനശാല പ്രസിഡണ്ട് മോഹനൻ നടുവത്തൂർ അധ്യക്ഷം വഹിച്ചു . സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ സജിത ടീച്ചർ, ആശംസയർപ്പിച്ച് സംസാരിച്ചു. പ്രധാന അധ്യാപിക ഷംന ടീച്ചർ സ്വാഗതവും വായനശാല സെക്രട്ടറി പി. കെ ഷൈജു നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടിക്കളുടെ അനുസ്മരണ പ്രഭാഷണ മത്സരവും ബഷീറിൻ്റെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരവും നടന്നു. പരിപാടിക്ക് പി.പി രാധാകൃഷ്ണൻ , ലൈബ്രേറിയൻ പ്രജിത കെ , അഖിൽ മാസ്റ്റർ, റഷീദ് മാസ്റ്റർ, ഷിജി മാസ്റ്റർ, ജിജി ടീച്ചർ, രശ്മി ടീച്ചർ, റീജ ടീച്ചർ എന്നിവർ നേതൃത്വം നല്കി.