സിഎംആർഎൽ-എക്സാലോജിക് കേസ് അന്വേഷണത്തിൽ കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് വി ശിവൻകുട്ടി

സിഎംആർഎൽ-എക്സാലോജിക് കേസ് അന്വേഷണത്തിൽ കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് വി ശിവൻകുട്ടി

  • ഇ ഡി അന്വേഷിച്ചിട്ട് ഒന്നും കിട്ടാത്തതിനാൽ ആണ് ഡിജിപിക്ക് കത്ത് നൽകിയതെന്ന് വി ശിവൻകുട്ടി പറഞ്ഞു. തീരുമാനം എടുക്കേണ്ടവർ തന്നെ കുറ്റക്കാരാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്

തിരുവനന്തപുരം:സിഎംആർഎൽ-എക്സാലോജിക് കേസ് അന്വേഷണത്തിൽ കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് വി ശിവൻകുട്ടി. ഇ ഡി അന്വേഷിച്ചിട്ട് ഒന്നും കിട്ടാത്തതിനാൽ ആണ് ഡിജിപിക്ക് കത്ത് നൽകിയതെന്ന് വി ശിവൻകുട്ടി പറഞ്ഞു. തീരുമാനം എടുക്കേണ്ടവർ തന്നെ കുറ്റക്കാരാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആഭ്യന്തര മന്ത്രി ആത്മപരിശോധന നടത്തണം.

കർത്തയുടെ ഡയറിയിൽ പേര് ഉള്ളവർ തന്നെ അന്വേഷണത്തിന് ഉത്തരവ് ഇടുന്ന സ്ഥിതിയാണുള്ളതെന്നും ശിവൻകുട്ടി വ്യക്തമാക്കി.എജിയുടെ നിയമോപദേശം രമേശ് ചെന്നിത്തലക്കും ബാധകമാണ്. ചെന്നിത്തലയുടെ പേരും ശശിധരൻ കർത്തയുടെ ഡയറിയിൽ ഉണ്ട്.നിയമപരമായും രാഷ്ട്രീയമായും ഈ വിഷയത്തെ നേരിടുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )