
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ടി.പി. രാമകൃഷ്ണൻ സിഐടിയു സംസ്ഥാന പ്രസിഡന്റായി തുടരും
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും നേമം മുൻ എംഎൽഎയുമായ വി. ശിവൻകുട്ടിയാണ് ട്രഷറർ.
കോട്ടയം: സിഐടിയു സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ടി.പി. രാമകൃഷ്ണൻ സംസ്ഥാന പ്രസിഡന്റായി തുടരും.നിലവിലെ വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ഉടുമ്പൻചോല മുൻ എംഎൽഎയുമാണ് ജയചന്ദ്രൻ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും നേമം മുൻ എംഎൽഎയുമായ വി. ശിവൻകുട്ടിയാണ് ട്രഷറർ.

കോട്ടയത്ത് നടന്ന സിഐടിയുവിന്റെ പതിനാറാം സംസ്ഥാന സമ്മേളനമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. 47 അംഗ ഭാരവാഹി കമ്മിറ്റിയേയും 190 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.
CATEGORIES News
TAGS kottayam
