
സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥയ്ക്ക് എളാട്ടേരിയിൽ സ്വീകരണം
- കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെയാണ് ജാഥ
കൊയിലാണ്ടി :കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെയും വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരിൻറെ അധികാരങ്ങൾ എടുത്തു കളഞ്ഞു കാവിവൽക്കരിക്കുന്നതിന് എതിരെയും സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥയ്ക്ക് എളാട്ടേരിയിൽ സ്വീകരണം നൽകി.

സിപിഐഎം ചെങ്ങോട്ടുകാവ് ലോക്കൽ കമ്മിറ്റി അംഗം ധനീഷ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ജാഥാ ക്യാപ്റ്റൻ ചന്ദ്രൻ മാസ്റ്റർ ഹാരാർപ്പണം ഏറ്റുവാങ്ങി സംസാരിച്ചു.ലോക്കൽ കമ്മിറ്റി മെമ്പർ രതീഷ് സി എം സ്വാഗതം പറഞ്ഞ ചടങ്ങിൽ എൽജി ലിജീഷ് സതീഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
CATEGORIES News