
സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി കണയങ്കോട് പുഴക്കരയിലേയ്ക്ക് മറിഞ്ഞ് അപകടം
- ഡ്രൈവർക്ക് ഗുരുതര പരിക്ക്
കൊയിലാണ്ടി: സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി കണയങ്കോട് പുഴക്കരയിലേയ്ക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് അപകടം. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. താമരശ്ശേരി ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുകയായിരുന്ന ലോറി കുട്ടോത്ത് വളവിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കിട്ടിയ വിവരം. ഇടിയുടെ ആഘാതത്തിൽ ഒരു തെങ്ങ് ലോറിയുടെ മുകളിൽ വീണ നിലയിലാണുള്ളത്. സംഭവ സമയം അതുവഴി കടന്നുപോവുകയായിരുന്ന ടൂറിസ്റ്റ് വാഹനത്തിലെ ചെറുപ്പക്കാർ ചേർന്ന് ഡ്രൈവറെ പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് തുടർ ചികിത്സയ്ക്കായി കൊണ്ടുപോയി.

CATEGORIES News
