
സീബ്രലൈനുകൾ മാഞ്ഞു; ജനങ്ങൾ ദുരിതത്തിൽ
- പഴയ ബസ് സ്റ്റാൻഡ്, താലൂക്ക് ആശുപത്രി, ഹെഡ് പോസ്റ്റ് ഓ ഫിസ് എന്നിവക്കു മുന്നിലുണ്ടായിരുന്ന സീബ്ര ലൈനുകളാണ് മാഞ്ഞത്
കൊയിലാണ്ടി:കൊയിലാണ്ടി ടൗണിലും പരിസര ങ്ങളിലും ദേശീയപാതയിൽ നിലവിലുണ്ടായിരുന്ന സീബ്രലൈനുകൾ മാഞ്ഞുപോയിട്ടു കാലങ്ങളായി.ഇത് കാരണം കാൽനട യാത്രക്കാർക്ക് പ്രയാസമാവുന്നു.
പഴയ ബസ് സ്റ്റാൻഡ്, താലൂക്ക് ആശുപത്രി, ഹെഡ് പോസ്റ്റ് ഓ ഫിസ് എന്നിവക്കു മുന്നിലുണ്ടായിരുന്ന സീബ്ര ലൈനുകളാണ് മാഞ്ഞുപോയത്. ദേശീയ പാത 66 നിർമാണത്തിന്റെ ഭാഗമായി ഗതാഗത കുരുക്കിൽ പെടുന്ന ബസുകൾ ആംബുലൻസുകൾ എന്നിവ അമിത വേഗത്തിൽ വരുമ്പോൾ പഴയ സീബ്രലൈനിലൂടെ റോഡുമുറിച്ചു കടക്കുന്ന യാത്രക്കാർ അപകടത്തിൽപെടാൻ സാധ്യത കൂടുന്നു.
ദീർഘദൂര യാത്ര വാഹനങ്ങൾ ഓടിക്കുന്നവർ സീ ബ്രലൈൻ കാണാത്തതിനാൽ യാത്രക്കാരുടെ സുരക്ഷയെ മാനിക്കാതെയാണ് വാഹനം ഓടിക്കുന്നത്. സീ ബ്രലൈനിന് പകരം നിറം മായാതെ നിൽക്കുന സ്പീഡ് ബ്രേക്കറിലൂടെയാണ് ഇപ്പോൾ യാത്ര ക്കാർ റോഡ് മുറിച്ചുകടക്കുന്നത്.സീബ്രലൈനുകൾ എത്രയുംപെട്ടെന്ന് പുനഃസ്ഥാ പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.