
ദിവ്യയ്ക്ക് വേണം സുമനസുകളുടെ കരുതൽ
- അമ്മയ്ക്ക് മെച്ചപ്പെട്ട ചികിത്സയും സ്വന്തമായൊരു വീടും ദിവ്യയുടെ സ്വപ്നം
പൊയിൽക്കാവ് :ചേമഞ്ചേരി പരുത്തിക്കുന്നുമ്മൽ ദിവ്യയും കുടുംബവും ജീവിത പ്രയാണത്തിലാണ്.12 വർഷത്തോളമായി ഇവർ വാടകവീടുകൾതോറും മാറി താമസിക്കുകയാണ്. പൂക്കാട് അങ്ങാടിയിലെ ഓട്ടോ ഡ്രൈവറായിരുന്ന ദിവ്യയുടെ ഭർത്താവ് വിനോദ് 3 വർഷം മുൻപുരോഗ ബാധിതനായി മരിച്ചു. വീടുകളിലെത്തി വസ്ത്രം വിൽപന നടത്തിയാണു ദിവ്യ ജീവിതം മുന്നോട്ടു കൊണ്ടുപോയത്.അതോടൊപ്പം വീട്ടു ജോലിക്കും കേറ്ററിങ്ങിനും പോകാറുണ്ട്. ദിവ്യയും വിദ്യാർഥിയായ മകളും അമ്മയും ആണ് ഇപ്പോൾ പൊയിൽക്കാവിലെ വാടകവീട്ടിലുള്ളത്.
കൂട്ടിനായുള്ള അമ്മ ജയശ്രീ ഒരു വർഷമായി രോഗബാധിതയാണ്. കഴിഞ്ഞ മാസം വീട്ടുമുറ്റത്തു കുഴഞ്ഞു വീണ ജയശ്രീയെ ബീച്ച് ആശു പ്രതിയിൽ എത്തിച്ചിരുന്നു. ഹെൽത്ത് കാർഡ് മുഖേന ചികിത്സ ലഭിച്ചു. രോഗനിർണയത്തിനു കൂടുതൽ പരിശോധന നടത്താൻ ഡോക്ടർ നിർദേശിച്ചെങ്കിലും പരിശോധനകൾ ബീച്ച് ആശുപത്രിയിൽ ഇല്ലാത്തതിനാൽ കുടുംബം പ്രതിസന്ധിയിലാണ് ഇപ്പോൾ. പരിശോധനകൾക്കു മാ ത്രം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു ഡോക്ടർ മാർക്കു നിർദേശിക്കാൻ സാധിക്കാത്തതിനാൽ ചികിത്സ മുടങ്ങിയ അവസ്ഥയാണ്. പരിശോധനയ്ക്കും മരുന്നിനും ചെലവു കണ്ടെത്താൻ മാർഗമില്ല. ദിവ്യയ്ക്കും അമ്മയ്ക്കും പെൻഷൻ ലഭിക്കുന്നുണ്ട്. വീട്ടു വാടകയ്ക്കും മറ്റു ചെലവുകൾക്കും അതു തികയില്ല. ആകെയുള്ള സമ്പാദ്യമായ സ്കൂട്ടർ വീട്ടു വാടക കൊടുക്കാൻ പണയപ്പെ ടുത്തിയിരിക്കുകയാണ് കുടുംബം . അമ്മയുടെ അസുഖം കാരണം ഇപ്പോൾ ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയാണ്.അമ്മയ്ക്ക് മെച്ചപ്പെട്ട ചികിത്സയും സ്വന്തമായൊരു വീടും മകളുടെ തുടർപഠനവുമാണ് ദിവ്യയുടെ പ്രാഥമിക ആവശ്യങ്ങൾ .