
സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി; കൊയിലാണ്ടി സോണൽ കൺവൻഷൻ നടന്നു
- മുതിർന്ന പാലിയേറ്റീവ് പ്രവർത്തകനുള്ള പ്രഥമ യു.കെ.ദാമോദരൻ അടിയോടി എൻഡോവ്മെൻ്റ് പരിപാടിയിൽ വെച്ച് വിതരണം ചെയ്തു
കൊയിലാണ്ടി: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി കൊയിലാണ്ടി സോണൽ കൺവൻഷൻ നടന്നു. സുരക്ഷ ജില്ല രക്ഷാധികാരി പി.മോഹനൻ മാസ്റ്റർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കൊയിലാണ്ടി സോണൽ ചെയർമാൻ ബി.പി.ബബീഷ് അധ്യക്ഷത വഹിച്ചു. പ്രയാസമനുഭവിക്കുന്ന മുഴുവൻ മനുഷ്യരെയും ചേർത്തു നിർത്താനും അവർക്ക് സാന്ത്വന പരിചരണം ഉറപ്പുവരുത്താനും സുരക്ഷ പാലിയേറ്റിവിന് സാധിക്കണം എന്ന് പി.മോഹനൽ മാസ്റ്റർ ചടങ്ങിൽ പറഞ്ഞു.
മുതിർന്ന പാലിയേറ്റീവ് പ്രവർത്തകനുള്ള പ്രഥമ യു.കെ.ദാമോദരൻ അടിയോടി എൻഡോവ്മെൻ്റ് പരിപാടിയിൽ വെച്ച് വിതരണം ചെയ്തു. പാലിയേറ്റിവ് പ്രവർത്തകനായ എ.കെ.ബാലൻ നടേരിയാണ് പ്രഥമ പുരസ്കാരത്തിന് അർഹനായത്. കാനത്തിൽ ജമീല എംഎൽഎ പുരസ്കാരം കൈമാറി.
ടി.കെ.ചന്ദ്രൻ മാസ്റ്റർ, സി.പി.ആനന്ദൻ, കെ.അജയകുമാർ, കെ.ഷിജു മാസ്റ്റർ, കെ.ഗീതാനന്ദൻ, എ.പി.സുധീഷ്, കെ.ടി.സിജേഷ്, കെ.നൗഫൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സുരക്ഷ കൊയിലാണ്ടി സോണൽ കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി ബി.പി.ബബീഷ് ചെയർമാൻ, സി.പി.ആനന്ദൻ കൺവീനർ, എ.പി.സുധീഷ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.