സൂപ്പർഗ്ലോ ഫാഷൻ റൺവേ ഷോയിൽ റണ്ണറപ്പായി കൊയിലാണ്ടിക്കാരി ഹിയാര ഹണി

സൂപ്പർഗ്ലോ ഫാഷൻ റൺവേ ഷോയിൽ റണ്ണറപ്പായി കൊയിലാണ്ടിക്കാരി ഹിയാര ഹണി

  • തായ്‌ലൻഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാനവസരം ലഭിക്കും

കോഴിക്കോട് : സൂപ്പർഗ്ലോ ഫാഷൻ റൺവേ നാഷണൽ ഷോയിൽ സെക്കൻ്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാര ഹണി .ടോട്ടൽ കാറ്റഗറിയിൽ ബെസ്റ്റ് ടാലൻ്ററാവുകയും ചെയ്തു. കോഴിക്കോട് വെച്ചായിരുന്നു പരിപാടി നടന്നത്.

4 വയസു മുതൽ 12 വരെയുള്ള കാറ്റഗറിയിൽ തായ്‌ലൻഡിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ ഷോയിലേക്ക് മൽസരിക്കാൻ അർഹത നേടുകയും ചെയ്തു. തായ്ലന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചായിരിക്കും ഹിയാര ഹണി മത്സരിക്കുക. കൊയിലാണ്ടി ഈസ്റ്റ് റോഡ് റെയിൽവേ ഗേറ്റിനു സമീപം ശാരദാ നിവാസിൽ റിയേഷിൻ്റെയും, ഹണിയയുടെയും മകളാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )