
സെപക് താ ക്രോ മത്സരാർത്ഥികൾക്ക് ജേഴ്‌സി വിതരണം ചെയ്തു
- എസ് എസ് ഗോൾഡ് ജ്വല്ലറിയാണ് മത്സരാർത്ഥികൾക്കായി ജേഴ്‌സി വിതരണം ചെയ്തത്
കൊയിലാണ്ടി: സെപക് താ ക്രോ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജേഴ്‌സി വിതരണം നടത്തി എസ് എസ് ഗോൾഡ് ജ്വല്ലറി.
ഒക്ടോബർ 1,2 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന സ്റ്റേറ്റ് സീനിയർ വിഭാഗത്തിലാണ് മത്സരം.
കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ എസ് എസ് ഗോൾഡ് മാനേജർ വിജേഷ് കുമാർ സർവീസസ് മുൻ ഫുട്ബോൾ താരം കണാരൻ നടുക്കണ്ടിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ആർദ്ര പി.എസ്., പാർഥിവ്, അതുൽ ജീവൻ, എന്നിവർ ജേഴ്‌സി ഏറ്റു വാങ്ങി. ചടങ്ങിൽ ശ്രീലാൽ പെരുവട്ടൂർ സ്വാഗതം പറഞ്ഞു, നവീനബിജു, ഷിംന, ശ്രീജിത്ത്, പ്രകാശൻ പൂക്കാട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
CATEGORIES News