
സോളാർ സ്ട്രീറ്റ് ലൈറ്റ് നിർമിച്ച് വിദ്യാർത്ഥികൾ
- വിദ്യാർത്ഥികൾ ശാസ്ത്ര രംഗത്തെ പ്രവർത്തനം കൊണ്ട് ശ്രദ്ധേയരാവുന്നു
കൊയിലാണ്ടി:കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ ഇലക്ട്രിക്കൽ വിഭാഗം വിദ്യാർത്ഥികൾ ശാസ്ത്ര രംഗത്തെ പ്രവർത്തനം കൊണ്ട് ശ്രദ്ധേയരാവുന്നു. മികച്ച സംവിധാനങ്ങളോടെ കുട്ടികൾ സ്കൂളിൽ സ്ഥാപിച്ച സോളാർ സ്ട്രീറ്റ് ലൈറ്റാണ് ഇവരെ വേറിട്ടു നിർത്തുന്നത്.
സ്ടീറ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം സ്കൂളിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് നിർവഹിച്ചു . ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, വാർഡ് കൗൺസിലർ റഹ്മത്ത്.കെ.ടി.വി, പിടിഎ പ്രസിഡൻറ് ഷൗക്കത്തലി, പ്രിൻസിപ്പൽമാരായ ലൈജു, രതീഷ് എസ് വി, ഹെഡ്മിസ്ട്രസ് ദീപ,
ബീന എം, ശ്രീ കനകരാജ്, പിടിഎ വൈസ് പ്രസിഡൻറ് നാസർ, സത്താർ എന്നിവർ സംസാരിച്ചു.
CATEGORIES News