സ്കൂൾ ക്യാമ്പസ് ശുചീകരിച്ചു

സ്കൂൾ ക്യാമ്പസ് ശുചീകരിച്ചു

  • വാർഡ് കൗൺസിലർ എ. ലളിത ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പുതിയ അധ്യയന വർഷം അടുത്തതോടെ സുരക്ഷിതവും ശുചിത്വ പൂർണവുമായ സ്കൂൾ ക്യാമ്പസ് ഒരുക്കുന്നത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ജീവിഎച്ച് എസ്സ് എസ്സ് ക്യാമ്പസ് ശുചീകരിച്ചു.

പി ടി എ, എസ്സ് എം സി, മദർ പി ടീ എ , എസ്സ് എഫ് ഐ വളണ്ടിയർമാർ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. വാർഡ് കൗൺസിലർ എ .ലളിത ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് സുചീന്ദ്രൻ വി എസ്സ് എം സി ചെയർമാൻ ഹരീഷ് പ്രിൻസിപ്പൽ എൻ വി പ്രദീപ്കുമാർ, ബിജേഷ് യൂ, അശോകൻ കെ, ഷജിത ടിഷിജു ഒ കെ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )