
സ്ക്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു കയറി അപകടം
- പുറക്കാട് കിടഞ്ഞിക്കുന്ന് സ്വദേശിയായ യുവതിക്ക് പരിക്കേറ്റു
മുചുകുന്ന്:മുചുകുന്ന് കിള്ളവയലിൽ സ്ക്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു കയറി അപകടം നടന്നു.പുറക്കാട് കിടഞ്ഞിക്കുന്ന് സ്വദേശിയായ ഷഹനാസ്(26) പരിക്കേറ്റു. ഇന്ന് രാവിലെ 8മണിയോടെയാണ് അപകടം നടന്നത് . കള്ള്ഷാപ്പ് ബസ് സ്റ്റോപ്പിനടുത്തുള്ള ഫർണിച്ചർ കടയ്ക്ക് സമീപത്താണ് അപകടം ഉണ്ടായത്.

മുചുകുന്ന് ഭാഗത്ത് നിന്നും ആനക്കുളം ഭാഗത്തേക്ക് പോവുകയായിരുന്നു യുവതി . ഇതിനിടെ പെട്ടെന്ന് നിയന്ത്രണം വിട്ട് സ്ക്കൂട്ടർ പോസ്റ്റിനും വീടിൻ്റെ മതിലിനും ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ വണ്ടിയുടെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. മൂടാടി പഞ്ചായത്തിന്റെയും കൊയിലാണ്ടി നഗരസഭയുടെയും അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. വാഹനങ്ങൾ പലപ്പോഴും ഇവിടെയുള്ള വളവിൽ അപകടത്തിൽപ്പെടാറുണ്ട്. ഇതിനുമുമ്പും ഇതേപോലെ വാഹനങ്ങൾ നിയന്ത്രണം വിട്ട് ഈ സ്ഥലത്ത് അപകടത്തിൽപ്പെട്ടിട്ടുണ്ട്.അപകടത്തിൽ യുവതിയുടെ തുടയെല്ലിനും പല്ലിനും പരിക്കുകളുണ്ട്. അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് യുവതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.