
‘സ്നേഹതീരം’ ജൈവവൈവിധ്യ പാർക്കിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
- സെൽഫി പോയിന്റ്, “സേവ് ദ ഡേറ്റ് ഷൂട്ട്”, ശലഭോദ്യാനം , എന്നിവയാണ് പാർക്കിന്റെ പ്രത്യേകതകൾ

കൊയിലാണ്ടി: നെല്ല്യാടി പുഴയോരത്തു ജൈവവൈവിധ്യ കേന്ദ്രം ഒരുങ്ങുന്നു.
നിരവധി അപൂർവ സസ്യ ജാലങ്ങൾ , മൽസ്യ – പക്ഷികളും നിറഞ്ഞ ജൈവവൈവിധ്യ പാർക്ക് ‘സ്നേഹതീരം’ എന്നപേരിൽ ഒരുങ്ങുന്നത്. ജൈവവൈവിധ്യ പാർക്കിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. നഗരസഭ നാലാം വാർഡിൽ കോഴിക്കോട് ജൈവവൈവിധ്യ ബോർഡിൻ്റെയും പരിസരവാസികളുടെയും കുടുംബശ്രീ യൂണിറ്റിന്റെയും പ്രകൃതി സ്നേഹികളുടെയും വാർഡ് കൗൺസിലർ രമേശൻ മാഷിൻന്റെയും നഗരസഭയുടെയും നേതൃത്വത്തിലാണ് പാർക്ക് ഒരുങ്ങുന്നത്.

74 ഇൽ പരം അപൂർവ പുഴയോര സസ്യങ്ങൾ ഒരു ഡസനോളം വിവിധയിനം കണ്ടലുകൾ , വിവിധയിനം മൽസ്യങ്ങൾ , ദേശാടനപക്ഷികൾ , എല്ലാറ്റിനുമുപരി അകലാപ്പുഴയുടെ ദൃശ്യഭംഗിയും സമൃദ്ധമായ കാറ്റും ആസ്വദിക്കാൻ പറ്റിയ ഒരിടം. പഠനത്തോടൊപ്പം പ്രകൃതി നിരീക്ഷണം , പുഴയോര നടത്തം , സൂര്യാസ്തമയ ദർശനം , കാറ്റിനോട് സല്ലപിക്കാൻ പറ്റിയ ഏറുമാടം , ഊഞ്ഞാലാട്ടം , സെൽഫി പോയിന്റ്, “സേവ് ദ ഡേറ്റ് ഷൂട്ട്”, ശലഭോദ്യാനം , എന്നിവയാണ് പാർക്കിന്റെ പ്രത്യേകതകൾ.