
സ്നേഹഭവനം; കൊയിലാണ്ടി കൂട്ടം സമാഹരിച്ച തുക കൈമാറി
കൊയിലാണ്ടി: ഗവർമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പന്തലായനി പിടിഎ ജനകീയ പങ്കാളിത്വത്തോടെ മുചുകുന്നിൽ സഹപാഠിക്കായി നിർമ്മിക്കുന്ന സ്നേഹഭവനത്തിന് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽകമ്മ്യൂണിറ്റിയുടെ പ്രവർത്തകർ സ്വരൂപിച്ച തുക സ്കൂൾ പി ടിഭാരവാഹികൾക്ക്
കൈമാറി.
ചടങ്ങിൽ കൊയിലാണ്ടിക്കൂട്ടം നേതാക്കളായഷിഹാബുദ്ധീൻ എസ് പി എച്ച്
അസിസ്മാസ്റ്റർ,റഷീദ് മൂടാടി, രാജേഷ്കീഴരിയൂർ,ഫാറൂഖ്,അഹമദ്മൂടാടി, ഫൈസൽഡീലക്സ്,ഹാഷിം പുന്നക്കൽ, രാജൻകൊളാവിപ്പാലം,
സ്കൂൾ പി ടി എ പ്രസിഡൻ്റ് ബിജു പി
എം, വൈസ് പ്രസിഡൻ്റ്പ്രമോദ് രാരോത്ത് ,റിയാസ് അബൂബക്കർഎന്നിവർ ഏറ്റുവാങ്ങി.
CATEGORIES News