
‘സ്നേഹാദരം 2024’ ; വിവിധ പഞ്ചായത്തുകളെ ആദരിച്ച് പന്തലായനിബ്ലോക്ക് പഞ്ചായത്ത്
- പ്രശസ്ഥ കവിയും എഴുതുകാരനുമായ സത്യചന്ദ്രൻ പൊയിൽകാവിനെ ചടങ്ങിൽ ആദരിച്ചു
കൊയിലാണ്ടി :പന്തലായനിബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ‘സ്നേഹാദരം 2024’ ആഘോഷമായി.2022-23 വർഷത്തെ കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം നേടിയ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിനെയും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തി ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ മൂടാടി ഗ്രാമപഞ്ചായത്തിനെയും പ്രശസ്ഥ കവിയും എഴുതുകാരനുമായ സത്യചന്ദ്രൻ പൊയിൽകാവിനെയും ആദരിക്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വിപണനകേന്ദ്രം ഹാളിൽ വെച്ച് നടന്നു.

പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയ്ർമാൻ കെ. ജീവാനന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ. അഭിനീഷ്, ബിന്ദു സോമൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.കെ ശ്രീകുമാർ, എ. എം. സുഗതൻ, ബിന്ദു രാജൻ, സതി കിഴക്കയിൽ, ബ്ലോക്ക് മെമ്പർമാരായ സുഹറ ഖാദർ, ഷീബ ശ്രീധരൻ, രജില, ബിന്ദു മഠത്തിൽ, സുധാ കാപ്പിൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. വി.സതീഷ് കുമാർ സ്വാഗതവും ഇ.കെ. ജുബീഷ് നന്ദിയും പറഞ്ഞു.