സ്മരണകൾ ഉണർത്തി പൂർവ്വ വിദ്യാർത്ഥി സംഗമം

സ്മരണകൾ ഉണർത്തി പൂർവ്വ വിദ്യാർത്ഥി സംഗമം

  • 40 വര്‍ഷത്തിന് ശേഷം അവര്‍ ഒത്തുകൂടി

കൊയിലാണ്ടി:ശ്രീ വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂൾ 1984 ബാച്ച് സംഗമം കൊല്ലത്ത് നടന്നു. 40 വർഷത്തിന് ശേഷമുള്ള സംഗമ പരിപാടിയിൽ
ഡോ. വി.എൻ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. മുരളി ഗോപാൽ ടെക്സ്, വിനോദ്, സിന്ധു, ബഷീർ, അബ്ദുസമദ്, ബാബു, പ്രഭാവതി, ബിന്ദു, സതീശൻ, തുടങ്ങിയവർ സംസാരിച്ചു.

ഭാവി പരിപാടികളുടെ പ്രവർത്തനത്തിനായി പുതിയ കമ്മിറ്റി രൂപീകരിച്ചു. ഡോ. വി.എൻ സന്തോഷ് കുമാറിനെ പ്രസിഡണ്ടായും സിന്ദുരാജ്, ശ്രീനിവാസൻ എന്നിവരെ വൈ :പ്രസിഡന്‍റുമാരായും തെരഞ്ഞെടുത്തു. വിനോദ് കുമാർ സെക്രട്ടറി.
പി സജീവ് കുമാർ, ബിന്ദു അണേല എന്നിവരാണ് ജോ :സെക്രട്ടറിമാര്‍. മുരളി ഗോപാൽടെക്സ് ഖജാൻജി. കോർഡിനേറ്റർ ആയി സുരേഷ് എംപിയെയും തിരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )