സ്വകാര്യ ബസുകൾക്ക് ഇടയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

സ്വകാര്യ ബസുകൾക്ക് ഇടയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • ചാലിയം – സിറ്റി റൂട്ടിൽ ഓടുന്ന ‘നജീബ്’, പരപ്പനങ്ങാടി – കോഴിക്കോട് റൂട്ടിൽ ഓടുന്ന ‘ചെമ്പകം’ എന്നീ ബസുകൾക്കിടയിൽപ്പെട്ടായിരുന്നു അപകടം

കോഴിക്കോട്: ഫറോക്ക് മണ്ണൂർ പ്രബോധിനി ജംക്‌ഷനിൽ സ്വകാര്യ ബസുകൾക്ക് ഇടയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മണ്ണൂർ പൂച്ചേരിക്കുന്ന് കോഴിക്കളം മേലേപ്പറമ്പിൽ ജഗദീഷ് ബാബു (45) ആണ് മരിച്ചത്. ചാലിയം – സിറ്റി റൂട്ടിൽ ഓടുന്ന ‘നജീബ്’, പരപ്പനങ്ങാടി – കോഴിക്കോട് റൂട്ടിൽ ഓടുന്ന ‘ചെമ്പകം’ എന്നീ ബസുകൾക്കിടയിൽപ്പെട്ടായിരുന്നു അപകടം. വൈകിട്ട് നാലുമണിയോടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജഗദീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എഴു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )