
സ്വകാര്യ ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക്
- ജനം ദുരിതത്തിൽ , അധികൃതരും ട്രേഡ് യൂനിയനുകളും ഇടപെടുന്നില്ലെന്ന് ജനം
വടകര: കണ്ണൂർ-കോഴിക്കോട് റൂട്ടിൽ തൊഴിലാളി യൂനിയനുകളുടെ പിന്തുണയില്ലാതെ ആരംഭിച്ച ബസ് പണിമുടക്ക് രണ്ടാം ദിവസമായി തുടരുന്നു. ട്രേഡ് യൂനിയനുകളെ നോക്കു കുത്തികളാക്കി സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ചൊവ്വാഴ്ച മുതൽ സാധാരണ ഗതിയിൽ സർവീസ് നടത്തുമെന്ന് സംയുക്ത തൊഴിലാളി യൂനിയൻ പ്രഖ്യാപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. യൂനിയൻ നേതൃത്വങ്ങളെ അംഗീകരിക്കാതെ ആരംഭിച്ച പണിമുടക്ക് അവസാനിപ്പിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടി ല്ല.
CATEGORIES News