സ്വാതന്ത്ര്യ ശുചിത്വോൽസവ പരിപാടിക്കു തുടക്കം

സ്വാതന്ത്ര്യ ശുചിത്വോൽസവ പരിപാടിക്കു തുടക്കം

  • റെയിൽവെ സ്റ്റേഷൻ റോഡും സ്കൂൾമതിലോരവും ശുചീകരിക്കുകയും അലങ്കാര ചെടികൾ നടുകയും ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സപ്പോർട്ട് ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ശുചിത്വോൽസവ പരിപാടിക്കു തുടക്കം കുറിച്ചു. റെയിൽവെ സ്റ്റേഷൻ റോഡും സ്കൂൾമതിലോരവും ശുചീകരിക്കുകയും അലങ്കാര ചെടികൾ നടുകയും ചെയ്തു.

ഫയർ സ്റ്റേഷൻ അസിസ്റ്റൻഡ് ഓഫീസർ പി.കെ. ബാബു ഉദ്ഘാടനം ചെയ്തു. എസ്. എസ്. ജി.ചെയർമാൻ യു.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എൻ.വി.പ്രദീപ് കുമാർ , ഹെഡ്മാസ്റ്റർ കെ.കെ. സുധാകരൻ, സപ്പോർട്ട് ഗ്രൂപ്പ് കൺവീനർ എം.ജി. ബൽരാജ് , പിടിഎ വൈസ് പ്രസിഡണ്ട് എ. സജീവ് കുമാർ, പൂർവ വിദ്യാർത്ഥി ഫോറം കൺവീനർ എൻ.വി. വൽസൻ എന്നിവർ പ്രസംഗിച്ചു. സി. ബാലൻ, ശ്രീലാൽപെരുവട്ടൂർ, ജയരാജ് പണിക്കർ, കെ. പ്രഭാകരൻ, കെ. ഗണേശൻ ,സി. അരവിന്ദൻ എന്നിവർ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )