
സ്വർണവിലയിൽ വീണ്ടും ഇടിവ്
പവന് 1080 രൂപ കുറഞ്ഞ് 1,14,960 രൂപയായി.
കോഴിക്കോട്: സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 1080 രൂപ കുറഞ്ഞ് 1,14,960 രൂപയായി. ഗ്രാമിന് 135 രൂപ കുറഞ്ഞ് 14,370 രൂപയായി. 1,16,040 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ പവൻ വില. 1.20 ലക്ഷത്തിന് മുകളിലേക്ക് ഉയർന്ന ശേഷമാണ് തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില ഇടിയുന്നത്. ആഗസ്റ്റ് ആദ്യം 1,05,760 രൂപയെന്ന നിലയിലായിരുന്നു പവൻ വില.

മൂന്നാഴ്ച കൊണ്ട് പതിനയ്യായിരത്തിലേറെ രൂപ വർധിച്ച ശേഷമാണ് ഇപ്പോൾ വിലയിടിവ് രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് 12 ഡോളർ ഇടിഞ്ഞ് 4419 ഡോളറായി. ഒരുവേള വില 4397 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. ജൂണിന് ശേഷമുള്ള ഏറ്റവും വലിയ വീഴ്ചയാണിത്.
CATEGORIES News
