
സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി
പന്തലായിനി ബ്ലോക്ക് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: എളാട്ടേരി സുരക്ഷാ പെയ്ൻ ആൻ്റ് പാലിയേറ്റിവിൻ്റെയും അരുൺ ലൈബ്രറിയുടേയും വി ട്രസ്റ്റ് കണ്ണാശുപത്രിയുടേയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന – തിമിര നിർണയ ക്യാമ്പ് എളാട്ടേരി എൽ.പി. സ്കൂളിൽ വെച്ച് നടന്നു. ചടങ്ങ് പന്തലായിനി ബ്ലോക്ക് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു .

അരുൺലൈബ്രറി പ്രസിഡണ്ട് എൻ.എം. നാരായണൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ ചെങ്ങോട്ടുകാവ് പ്രൈമറി ഹെൽത്ത് സെൻ്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മഞ്ജുഷ ,സുരക്ഷാ പാലിയേറ്റീവ് ചെങ്ങോട്ടുകാവ് മേഖലാ ഭാരവാഹി സജിത് മേലൂർ എന്നിവർ സംസാരിച്ചു. സുരക്ഷാ പാലിയേറ്റീവ് യൂണിറ്റ് സെക്രട്ടറി പി.കെ. ശങ്കരൻ സ്വാഗതവും പി.കെ. മോഹനൻ നന്ദിയും പറഞ്ഞു. വിവിധ ഭാഗങ്ങളിൽ നിന്നെ ത്തിയ 150 ലേറെ രോഗികളെ പരിശോധിച്ച് അവശ്യമരുന്നുകൾ നൽകി.
CATEGORIES News