
‘സൗണ്ട്‌സ്‌കേപ്പ് ‘ സംഗീത പരിപാടി ശ്രദ്ധേയമായി
- സംഗീത പരിപാടി ഡോ. ലാല്‍ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ടോമോ സ്‌കൂള്‍ ഓഫ് മ്യൂസിക്ക് കൊയിലാണ്ടി സംഘടിപ്പിച്ച
‘സൗണ്ട്‌സ്‌കേപ്പ് ‘ സംഗീത പരിപാടി ഡോ. ലാല്‍ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പന്തലായനി വിപണനകേന്ദ്രം ഹാളില്‍ നടന്ന പരിപടിയില്‍ എൻ. നിതേഷ് അദ്ധ്യക്ഷത വഹിച്ചു.മധുബാലൻ, എൻ. കെ. അബ്ദുൾനിസാർ, ടി. കെ. നാസർ എന്നിവർ സംസാരിച്ചു. നിഹാര തയ്യിൽ, ദേവകിരൻ, ഹവ്വ ബിൻത് സലിൽ, ആദിൽ എസ് റിഷ്വൻത്, യാഗ്, അശ്വിൻ എസ് പ്രമോദ്, ഹർഷ ചന്ദന, എന്നിവർ ഗിറ്റാർലും. പാർത്ഥൻ സാരംഗ്, ചിൻമയി സാരംഗ് എന്നിവർ വയലിൻ, നവമിരാകേഷ് പിയാനോ സോളോയുംഅവതിരിപ്പിച്ചു.
വിഷ്ണു, മാളവിക, ആകശ്, മാളവിക ഉള്ളിയേരി, അതുൽ, അശ്വിൻ എന്നിവര്‍ ചേർന്ന് ഗിറ്റാർ -ഡ്രം ഫ്യൂഷൻ സംഗീതം അവതരിപ്പിച്ചു. തുടർന്ന് ഗാന സന്ധ്യയും അരങ്ങേറി.
CATEGORIES News