
സർക്കാർ മാറിയ ഉടനെ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതല്ലെ ന്നും കോടതി നിർദേശം പാലിക്കുകയാണ് സർക്കാർ ചെയ്തതെന്ന് മന്ത്രി എൻ ഷംസുദ്ദീൻ
- ആളില്ലാത്ത വീട്ടിൽ കള്ളൻ കയറിയത് പോലെയാണ് പുനഃസംഘടനാ തീരുമാനമെന്ന് മുൻ ചെയർമാൻ കെ എസ് ഹംസ വിമർശിച്ചു

കോഴിക്കോട്: വഖഫ് പുനഃസംഘനയിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി എൻ ഷംസുദ്ദീൻ. സർക്കാർ മാറിയ ഉടനെ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതല്ലെന്നും കോടതി നിർദേശം പാലിക്കുകയാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ വഖഫ് ബോർഡ് തിരഞ്ഞെടുപ്പിൽ പ്രശ്നങ്ങളുണ്ട് എന്ന് കോടതി പറഞ്ഞു. അത് പരിഹരിക്കാൻ സർക്കാരിന് നിർദേശം നൽകി. നടപ്പിലാക്കുകയാണ് സർക്കാർ ചെയ്തത്. ഈ വഖഫ് ബോർഡിനെതിരെയുള്ള ഹർജി കോടതി നിരുപാധികം തള്ളി അദ്ദേഹം പറഞ്ഞു.
കാന്തപുരം വിഭാഗത്തിന്റെ പരാതിയിലും അദ്ദേഹം പ്രതികരിച്ചു. എല്ലാവരെയും ഉൾക്കൊള്ളും. ഇപ്പോൾ കാറ്റഗറി അടിസ്ഥാനത്തിൽ നിയമനം നടത്തിയപ്പോൾ വന്ന പരിമിതിയാണ്. മറ്റ് ബോർഡ് നിയമനങ്ങൾ വരുമ്പോൾ പരാതികളുണ്ടാകില്ല -അദ്ദേഹം പറഞ്ഞു. ആളില്ലാത്ത വീട്ടിൽ കള്ളൻ കയറിയത് പോലെയാണ് പുനഃസംഘടനാ തീരുമാനമെന്ന് മുൻ ചെയർമാൻ കെ എസ് ഹംസ വിമർശിച്ചു. മുസ്ലിം സംഘടനകൾക്കെല്ലാം പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.
