
ഹജ്ജ് തീർത്ഥാടനം ;വാക്സിനേഷൻ ക്യാമ്പിന് തുടക്കം
- കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ക്യാമ്പ് മെയ് 9ന്
കോഴിക്കോട്: ഹജ്ജ് തീർത്ഥാടനത്തിന് ജില്ലയിൽ നിന്ന് രജിസ്റ്റർ ചെയ്ത തീർത്ഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പുകൾ ഇന്ന് ആരംഭിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിലാണ് ആദ്യ ക്യാമ്പ് നടക്കുക.കൂടാതെ ഒൻപതിന് കൊയിലാണ്ടി താലൂക്ക് ആശുപത്രി, വടകര ജില്ലാ ആശുപത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി, കോഴിക്കോട് ഗവ. ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ വെച്ചും ഹജ്ജ് വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും.
രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് സമയം. ഈ വർഷം കരിപ്പൂർ വഴി 10,371 പേർ കണ്ണൂർ വഴി 3,113 പേർ കൊച്ചി വഴി 4,239 പേർ ഹജ്ജിനായി പോവുന്നുണ്ട്
CATEGORIES News