
ഹരിതവിദ്യാലയമാകാനൊരുങ്ങി കൊയിലാണ്ടി നഗരസഭയിലെ വിദ്യാലയങ്ങൾ
- നഗരസഭ ചെയർപേഴ്സൺ സുധാ കെ.പി. അധ്യക്ഷത വഹിച്ചു
കൊയിലാണ്ടി:’ശുചിത്വ കേരളം സുസ്ഥിര കേരളം’ എന്ന ലക്ഷ്യത്തിലേക്കായി മാലിന്യ മുക്തം നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള വിപുലമായ ജനകീയ ക്യാമ്പയിൻ്റെ ഭാഗമാകാൻ നഗരസഭയിലെ വിദ്യാലയങ്ങളും ഒരുങ്ങുന്നു.
നഗരസഭയിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുധാ കെ. പി. അധ്യക്ഷത വഹിച്ചു നഗരസഭ വൈസ് ചെയർമാൻ പദ്ധതി വിശദീകരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. പ്രജില സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവകൊടി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എ.ഇന്നിര ടീച്ചർ, കൗൺസിലർ രമേശൻ മാസ്റ്റർ,നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി.കെ. സതീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ. റിഷാദ്,നവ കേരള മിഷൻ റിസോഴ്സ് പേഴ്സൺ നിരഞ്ജന എന്നിവർ സംസാരിച്ചു.
ഡിസംബർ മാസത്തിൽ മുഴുവൻ വിദ്യാലയങ്ങളിലും ശുചിത്വ മാലിന്യ സംസ്കരണം, ജൈവ പച്ചക്കറി കൃഷി, പച്ച തുരുത്ത്, ജലസംരക്ഷണം,ഊർജ്ജ സംരക്ഷണം എന്നിവയെ അടിസ്ഥാനമാക്കി പരിശോധന നടത്തി ഗ്രേഡ് ചെയ്ത് വിലയിരുത്തലിലൂടെ ഏറ്റവും നല്ല ഹരിത വിദ്യാലയത്തെ കണ്ടെത്തി “ഹരിത വിദ്യാലയ അവാർഡ്” നൽകുന്നതാണെന്ന് നഗരസഭ ചെയർപേഴ്സൺ സുധ കെ.പി.അറിയിച്ചു.