ഹരിത കർമ സേനാംഗം സ്വർണമോതിരം തിരിച്ചു നൽകി മാതൃകയായി

ഹരിത കർമ സേനാംഗം സ്വർണമോതിരം തിരിച്ചു നൽകി മാതൃകയായി

  • മാതൃകപരമായ പ്രവർത്തനം കാഴ്ചവെച്ച് കൊയിലാണ്ടിയിലെ ഹരിത കർമ്മ സേനാംഗം

മുത്താമ്പി : കൊയിലാണ്ടി നഗരസഭയുടെ ഹരിത കർമ്മസേന നഗരസഭക്ക് തന്നെ അഭിമാനമായി മാറി. നഗര സഭയിലെ ഹരിത കർമ സേന
പ്ലാസ്റ്റിക്ക് കവറുകൾ കൂടാതെ ഇത്തവണ തുണി ഉല്പന്നങ്ങളും ശേഖരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നഗരസഭയിലെ ഇരുപതാം വാർഡിലെ മലയിൽ ചാലിൽ സതി മാതൃകയായത്.

വാർഡിലെ കണ്ണങ്കണ്ടി പ്രദീപിൻ്റെ വീട്ടിൽ നിന്നും ലഭിച്ച ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നാണ് അര പവൻ്റെ മോതിരം കിട്ടിയത്. ശ്രദ്ധയിൽപെട്ട ഉടനെ തന്നെ വീട്ടുകാരെ വിളിച്ച് തിരിച്ചേൽപ്പിക്കുകയായിരുന്നു സതി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )