
ഹാപ്പിനസ് ഫോറവും ‘മുന്നേറ്റവും’ സംഘടിപ്പിച്ച് രംഗകല ലൈബ്രറി ആൻഡ് റീഡിംഗ് റൂം
- ‘മുന്നേറ്റം -2024-25’ ഒന്നാംഘട്ടം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു
മുചുകുന്ന് :പാച്ചാക്കൽ രംഗകല ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പഠന പരിപാടി ‘മുന്നേറ്റം -2024-25’ ഒന്നാംഘട്ടം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ലത്തീഫ് മാസ്റ്റർ ആദ്യ ദിനത്തിൽ ഗണിത ക്ലാസ് നയിച്ചു. ക്രിസ്മസ് അവധിക്കാലത്ത് ക്ലാസ് തുടരുന്നതാണെന് സംഘാടകർ അറിയിച്ചു.

രംഗകല ലൈബ്രറി & റീഡിംഗ് റൂം പാച്ചാക്കൽ മുചുകുന്ന് ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ഹാപ്പിനസ് ഫോറം രൂപീകരിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രവർത്തനങ്ങളുടെ ഭാഗമായി അംഗ ഗ്രന്ഥശാലകളിൽ വയോജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതിനാണ് ഹാപ്പിനസ് ഫോറങ്ങൾ രൂപീകരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ വയോജനങ്ങളെ മുഖ്യധാരയിൽ എത്തിക്കുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യും. ഫോറം രൂപീകരണ യോഗം സാംസ്കാരിക പ്രവർത്തകൻ ഭാസ്കരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ ശ്രീപത്മം ആശംസകൾ നേർന്നു. ലൈബ്രറി പ്രസിഡൻ്റ് ബിജീഷ് എൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് ജില്ലാ സ്കൂൾ കലോത്സവ – ശാസ്ത്രോത്സവ പ്രതിഭകളായ അവന്തിക എസ് അലോന എസ് രാജേഷ് എന്നിവരെ അനുമോദിച്ചു. സുരേന്ദ്രൻ ശ്രീപത്മം കൺവീനറായി ഏഴംഗ ഹാപ്പിനസ് ഫോറം രൂപീകരിച്ചു. ഒ പി പ്രകാശൻ സ്വാഗതവും ഷിജു എൻ നന്ദിയും രേഖപ്പെടുത്തി.
