ഹിൽബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി നടന്നു

ഹിൽബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി നടന്നു

  • വിവിധ പരീക്ഷകളിലെ ഉന്നത വിജയികളായ 25 പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു

ഹിൽബസാർ: ഹിൽബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡിയും മോട്ടിവേഷൻ ക്ലാസും, വിവിധ പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള അനുമോദനവും ഹിൽബസാർ ഗവൺമെൻറ് എൽപി സ്കൂളിൽ വെച്ച് നടന്നു.സെക്രട്ടറി മുകുന്ദൻ കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ടി. മുഹമ്മദ് അധ്യക്ഷം വഹിച്ചു. ചന്ദ്രൻ മാസ്റ്റർ പള്ളിക്കര ഉൽഘാടനം ചെയ്തു. റെസിഡൻസ് ഭാരവാഹികളായ രാജൻ ചേനോത്ത്, ഹമീദ് എടോടി, ജി. കെ. രാജൻ, ബഷീർ. എ. പി, സന്തോഷ് എം വി, ജി കെ ബാബു, ടി. എൻ. എസ്. ബാബു, എ. കെ. ഇബ്രാഹിം, ബിജു കുമാർ മന്ദാരം, ഉണ്ണി. എം. എം, എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിലെ ഉന്നത വിജയികളായ 25 പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.

പുതിയ ഭാരവാഹികളായ് ടി. മുഹമ്മദ് പ്രസിഡൻറ്, മുകുന്ദൻ. കെ സെക്രട്ടറി, എ പി ബഷീർ, ബിജുകുമാർ മന്ദാരം ജോയിൻ സെക്രട്ടറിമാർ, ടി. എൻ. എസ്. ബാബു, എം.വി. സന്തോഷ്, വൈസ് പ്രസിഡണ്ട്മാർ എ. കെ. ഇബ്രാഹിം ട്രഷറർ, എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )