ഹൈടെക് നഴ്‌സറി കെട്ടിടം ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു

ഹൈടെക് നഴ്‌സറി കെട്ടിടം ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു

  • കെട്ടിടം നിർമിക്കാൻ സൗജന്യമായി ഭൂമി നൽകിയ മുൻ പിടിഎപ്രസിഡന്റ് കണ്ണൻ കടവ് അഹമ്മദ് കോയ ഹാജിയെ ചടങ്ങിൽ ആദരിച്ചു

തിരുവങ്ങൂർ: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂൾ പിടിഎ നിർമ്മിച്ച ഹൈടെക് നഴ്‌സറി കെട്ടിടം ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. കെട്ടിടം നിർമിക്കാൻ സൗജന്യമായി ഭൂമി നൽകിയ മുൻ പിടിഎപ്രസിഡന്റ് കണ്ണൻ കടവ് അഹമ്മദ് കോയ ഹാജിയെ ചടങ്ങിൽ ആദരിച്ചു.
കാനത്തിൽ ജമീല എംഎൽഎ പരിപാടിയിൽ അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, സിന്ധു സുരേഷ്,, ഷീബശ്രീധരൻ, അതുല്യ ബൈജു, വിജയൻ കണ്ണഞ്ചേരി, ഷബ്ന ഉമ്മാരിയിൽ,പി.ടി.എ.പ്രസിഡൻറ് വി.മുസ്തഫ, പ്രിൻസിപ്പൾ ടി.കെ ഷെറീന, പ്രധാന അധ്യാപിക കെ.കെ.വിജിത, മേനേജർ ടി.കെ.ജനാർദ്ദനൻ, എ.പി.സതീശ് ബാബു,പി.കെ.അനീഷ് സി. ബൈജു, ,കെ.കെ.ഫാറൂഖ് എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )