
ഹോർമുസ് അടച്ചിട്ടാൽ ഇറാന് വേണ്ടി ചർച്ചക്ക് എത്തിയ നേതാക്കൾ മടങ്ങി പോകില്ലെന്ന് ഡൊണാൾഡ് ട്രംപ്
- ആദ്യഘട്ട സാങ്കേതികതല ചർച്ചകൾ സ്വിറ്റ്സർലന്റിൽ സമാപിച്ചു. പാക്, ഖത്തർ സംഘങ്ങളുടെ മധ്യസ്ഥതയിൽ ആയിരുന്നു ചർച്ച.
ബേൺ: യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇടക്കാല കരാറിൻ്റെ ഭാഗമായുള്ള ആദ്യഘട്ട സാങ്കേതികതല ചർച്ചകൾ സ്വിറ്റ്സർലന്റിൽ സമാപിച്ചു. പാക്, ഖത്തർ സംഘങ്ങളുടെ മധ്യസ്ഥതയിൽ ആയിരുന്നു ചർച്ച. വലിയ പുരോഗതിയാണുള്ളതെന്ന് യു എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അറിയിച്ചു.ചർച്ചയുടെ ആദ്യ ദിവസം തന്നെ യുഎസും ഇറാനും പ്രോത്സാഹജനകമായ പുരോഗതി കൈവരിച്ചതായി മധ്യസ്ഥരായ പാകിസ്താനും ഖത്തറും വ്യക്തമാക്കി.ബനാനിലെ സമഗ്ര വെടിനിർത്തൽ ഇറാന്റെ മരവിപ്പിച്ച ആസ്‌തികൾ വിട്ടുനൽകൽ എന്നിവ ചർച്ചയിൽ പ്രധാന വിഷയങ്ങളായി.

ഹോർമുസ് അടച്ചിട്ടാൽ ഇറാന് വേണ്ടി ചർച്ചക്ക് എത്തിയ നേതാക്കൾ മടങ്ങി പോകില്ലെന്ന് ട്രംപ് നേതാക്കൾ മടങ്ങി പോകില്ലെന്ന് ട്രംപ് ഭീഷണി മുഴക്കി. കരാറിൽ എത്തിയില്ലെങ്കിൽ ഹോർമുസിന്റെ നിയന്ത്രണം ഏറ്റെടുത്ത് അമേരിക്ക ഫീസ് ഏർപ്പെടുത്തുകയും 20 ശതമാനം എണ്ണ നേടുകയും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. പ്രകോപന പ്രസ്‌ാവനകൾ ഗൗനിക്കുന്നില്ലെന്നായിരുന്നു ഇറാന്റെ മറുപടി. കഴിഞ്ഞ ആഴ്‌ച ഇരുപക്ഷവും ഒപ്പുവെച്ച മെമ്മോറാണ്ടത്തിലെ പരസ്പരം ആക്രമിക്കില്ലെന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമായാണ് ഈ ഭീഷണികൾ വന്നതെന്നും ചൂണ്ടിക്കാട്ടി.
