സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയ ചാത്തുക്കുട്ടിക്ക് ആദരം

സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയ ചാത്തുക്കുട്ടിക്ക് ആദരം

  • തെങ്ങുകയറ്റ തൊഴിലാളിയുമായ ചാത്തുക്കുട്ടിക്ക് പാലക്കുളം വടക്കൻസ് സംഘടനയും പാലക്കുളം ബ്രദേഴ്സും ചേർന്ന് സ്വീകരണവും ആദരവും നൽകി.

കൊയിലാണ്ടി: കൊല്ലം ചിറയിൽ അപകടത്തിൽപ്പെട്ട യുവതിയെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച പാലക്കുളം സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ ചാത്തുക്കുട്ടിക്ക് പാലക്കുളം വടക്കൻസ് സംഘടനയും പാലക്കുളം ബ്രദേഴ്സും ചേർന്ന് സ്വീകരണവും ആദരവും നൽകി.
ഇന്നലെ കൊല്ലം ചിറയിൽ ഇറങ്ങിയ നാല് പെൺകുട്ടികളിൽ ഒരാൾ കാൽതെറ്റി ആഴത്തിലേക്ക് താഴ്ന്നപ്പോൾ, അതുവഴി സൈക്കിളിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാത്തുക്കുട്ടി അപകടസാധ്യത കണക്കിലെടുക്കാതെ ചിറയിലേക്ക് എടുത്തുചാടി യുവതിയെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു. ഈ ധീരമായ രക്ഷാപ്രവർത്തനം സമൂഹമാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും വ്യാപക ശ്രദ്ധ നേടിയിരുന്നു.


പാലക്കുളം ടൗണിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്ത് അംഗം സത്യൻ Iകാട്ടിൽ ചാത്തുക്കുട്ടിയെ പൊന്നാട അണിയിച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. റിജിൻരാജ് സി.പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീദേഷ് കെ.കെ. അധ്യക്ഷത വഹിച്ചു.
ശശി കെ.കെ. ( സെക്രട്ടറിസുഭാഷ് വായനശാല), രൺധീർലാൽ, രാജേഷ് കെ.കെ., സുഹൈൽവി വി, സലിം എ.എം. എന്നിവർ ആശംസകൾ നേർന്നു.
“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്” എന്ന് മറുപടി പ്രസംഗത്തിൽ ചാത്തുക്കുട്ടി പറഞ്ഞു. ചടങ്ങിന് അഷറഫ് എം. നന്ദി രേഖപ്പെടുത്തി.
ധീരതയും മനുഷ്യത്വവും നിറഞ്ഞ ചാത്തുക്കുട്ടിയുടെ രക്ഷാപ്രവർത്തനത്തിന് നാട്ടുകാരുടെ അഭിനന്ദനവും ആദരവും തുടർന്നുകൊണ്ടിരിക്കുകയാണ്… ശ്രീലാൽ പെരുവട്ടൂർ

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )