
പെട്രോൾ-ഡീസൽ വിതരണത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ പിൻവലിക്കും
- ഒരു വാഹനത്തിനോ ഉപഭോക്താവിനോ പ്രതിദിനം 200 ലിറ്റർ ഡീസൽ മാത്രം നൽകാമെന്ന നിയന്ത്രണവും റദ്ദാക്കി
ദില്ലി: പെട്രോൾ-ഡീസൽ വിതരണത്തിൽ പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ പിൻവലിക്കും. ഒരു വാഹനത്തിനോ ഉപഭോക്താവിനോ പ്രതിദിനം 200 ലിറ്റർ ഡീസൽ മാത്രം നൽകാമെന്ന നിയന്ത്രണവും റദ്ദാക്കി. വ്യവസായ, വാണിജ്യ, സ്ഥാപന ഉപഭോക്താക്കൾ റീട്ടെയിൽ പമ്പുകൾക്ക് പകരം നിശ്ചിത കൺസ്യൂമർ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങണമെന്ന നിർദേശവും ഇനി ബാധകമല്ല.

രാജ്യത്തെ ഇന്ധനവിതരണ സാഹചര്യം സാധാരണ നിലയിലായതിനെ തുടർന്നാണ് ജൂൺ 12-ലെ ഉത്തരവ് കേന്ദ്ര പെട്രോളിയം മന്ത്രാലയം പിൻവലിച്ചത്. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, ഇന്ധന വഴിതിരിച്ചുവിടൽ എന്നിവ തടയുന്നതിനാണ് ഈ നിയന്ത്രണങ്ങൾ നേരത്തെ ഏർപ്പെടുത്തിയിരുന്നത്.
CATEGORIES News
