
108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ
- ഈ മാസം 17 മുതൽ സമരം നടത്തുമെന്നാണ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ പ്രഖ്യാപിച്ചിരിക്കുന്നത്
തിരുവനന്തപുരം: 108ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്‌മ പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ ആവശ്യപ്പെട്ടു. അടിയന്തര ആരോഗ്യ സേവനം തടസ്സപ്പെടുന്നത് ഗുരുതര ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കത്ത് നൽകി.

ഈ മാസം 17 മുതൽ സമരം നടത്തുമെന്നാണ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ പ്രഖ്യാപിച്ചിരിക്കുന്നത്. ബോണസ് പ്രശ്നമുന്നയിച്ചാണ് സമര പ്രഖ്യാപനം. കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
CATEGORIES News
