
ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഐആർജിസി,എല്ലാ കപ്പലുകൾക്കും നിയന്ത്രണം
- വെടിനിർത്തൽ കരാർ യുഎസ് സൈന്യംതുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തിൽ ഹോർമുസ് അടഞ്ഞു തന്നെ കിടക്കും.
ടെഹ്റാൻ: ഇറാനിലെ വിവിധ നഗരങ്ങളിൽ യുഎസ് ആക്രമണം നടത്തിയതോടെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഐആർജിസി. ഹോർമുസ് പൂർണമായും അടച്ചെന്നും എല്ലാ കപ്പലുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയെന്നും ഇറാൻ അറിയിച്ചു. ഹോർമുസിലൂടെ കടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഒരു തരം കപ്പലുകളെയും കടത്തിവിടാൻ തീരുമാനിച്ചിട്ടില്ലെന്നും ഖതം അൽ അൻബിയ കമാൻഡ് വ്യക്തമാക്കി. ‘

വെടിനിർത്തൽ കരാർ യുഎസ് സൈന്യംതുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തിൽ ഹോർമുസ് അടഞ്ഞു തന്നെ കിടക്കും.
ഇനിയൊരുഅറിയിപ്പുണ്ടാകുന്നത് ഒരു ഒരു തരം കപ്പലുകൾക്കും ഇതുവഴി കടന്നു പോകാൻ സാധിക്കില്ല,’ ഐആർജിസി പറയുന്നു. നിരോധനം ലംഘിച്ചാൽ ആക്രമിക്കുമെന്നും സൈനിക കമാൻഡ് ആയ ഐആർജിസി മുന്നറിയിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം ഹോർമുസിന് സമീപത്തായിരുന്നു യുഎസ് സ്ഫോടനങ്ങൾ നടത്തിയത്.
CATEGORIES News
TAGS IRAN
