
65 – ാം സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ എറണാംകുളം ജില്ലയിൽ നടക്കും
- മറൈൻ ഡ്രൈവ് പ്രധാന വേദിയാകും.
കൊച്ചി: 65 മാത് സംസ്ഥാന സ്കൂൾ കലോത്സവം എറണാംകുളം ജില്ലയിൽ നടക്കും. ജനുവരി 4 മുതൽ 8 വരെയായിരിക്കും കലാമേള. മറൈൻ ഡ്രൈവ് പ്രധാന വേദിയാകും. ആകെ 27 വേദികളിലായി ആയിരക്കണക്കിന് മത്സരാർഥികൾ മാറ്റുരയ്ക്കും. കഴിഞ്ഞ കലോത്സവത്തിന് തൃശൂരാണ് വേദിയായത്. 1028 പോയിന്റോടെ കണ്ണൂരാണ് സ്വർണക്കപ്പ് സ്വന്തമാക്കിയത്. മുൻ ചാമ്പ്യന്മാരായ തൃശൂർ രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും നേടി.

സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് കിരീടം നേടിയത്. സംസ്ഥാന സ്കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോടാണ് നടക്കുക. എൻഐടി ഗ്രൗണ്ട് മുഖ്യ വേദിയാകും. 10,000 ത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കും.
CATEGORIES News
TAGS kochi
