അന്താരാഷ്ട്ര സാക്ഷരതാദിനം ആചരിച്ചു

അന്താരാഷ്ട്ര സാക്ഷരതാദിനം ആചരിച്ചു

  • റിട്ട. പ്രധാനാധ്യാപിക കെ. പി. സുബൈദയെ ചടങ്ങിൽ ആദരിച്ചു

കിഴക്കോത്ത്: കച്ചേരിമുക്ക് സിൻസിയർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിച്ചു. പരിപാടി കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലൈബ്രറി പ്രസിഡൻ്റ് കെ. കെ. വിജയൻ അധ്യക്ഷനായി. കിഴക്കോത്ത് ന്യൂ എഎംഎൽപി സ്കൂൾ റിട്ട. പ്രധാനാധ്യാപിക കെ. പി. സുബൈദയെ ചടങ്ങിൽ ആദരിച്ചു.

മത്സര പരീക്ഷയിൽ ഉന്നത വിജയം നേടിയ പി. മുബീന പർവിന് ഉപഹാരം നൽകി. കെ. കെ. ജാബിർ, എം. എം. അബ്ദുറഹിമാൻ, കെ. അബൂബക്കർ, വി. കെ. അജിത്ത്, സി. പി. വിനോദ്, സെക്രട്ട റി കെ. കമറുൽ ഹക്കീം, ടി. എം. സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു. സിൻസിയർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ സാക്ഷരതാ ക്ലാസ് തുടങ്ങാൻ തീരുമാനിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )