
ഉപ്പിലിട്ടത് കഴിച്ച കുട്ടിക്ക് വായയിൽ പൊള്ളലേറ്റു
- സാംപിൾ പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന്
ഭക്ഷസുരക്ഷാ വകുപ്പ്
കോഴിക്കോട്: ഉപ്പിലിട്ടത് കഴിച്ച കുട്ടിക്ക് വായയിൽ പൊള്ളലേറ്റതിനെത്തുടർന്ന് ബീച്ചിലെ തട്ടുകട കോർപ്പറേഷൻ ആരോഗ്യവിഭാഗം പൂട്ടിച്ചു. കഴിഞ്ഞദിവസമാണ് ഉപ്പിലിട്ടത് കഴിച്ച എളേറ്റിൽ വട്ടോളി സ്വദേശിയായ കുട്ടിക്ക് വായയിൽ പൊള്ളലേറ്റത്.
തുടർന്ന് ആരോഗ്യവിഭാഗം പരിശോധന നടത്തി. രക്ഷിതാവിന്റെ പരാതിയിലാണ് കോർപ്പറേഷൻ നടപടിയെടുത്തത്. പൊള്ളലേൽക്കണമെങ്കിൽ ആസിഡ് പോലുള്ള ഘടകങ്ങൾ ഉണ്ടാവണം. എന്നാൽ, എന്തെങ്കിലും പ്രശ്‌ങ്ങൾ ഉപ്പിലിട്ടതിന് ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. ഭക്ഷ്യസുരക്ഷാവകുപ്പ് സാംപിൾ പരിശോധിച്ചശേഷം തുടർനടപടിയെടുക്കുമെന്ന് ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ അറിയിച്ചു.
CATEGORIES News