
മൂടാടിയിൽ വില്ലേജ് ഓഫീസ് കെട്ടിടം യാഥാർഥ്യമാവുന്നു
- മഹമ്മൂദ് ഹാജി സൗജന്യമായി നൽകിയ 8.75 സെൻ്റ് സ്ഥലത്ത് നിർമ്മിക്കുന്ന കെട്ടിടത്തിന് 50 ലക്ഷം രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്
കൊയിലാണ്ടി: മൂടാടിയിൽ വില്ലേജ് ഓഫീസ് കെട്ടിടം യഥാർഥ്യമാവുന്നു. മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് ആക്കുക എന്ന സംസ്ഥാന സർക്കാറിൻ്റെ പദ്ധതിയുടെ ഭാഗമായാണ് അടിയിൽ വില്ലേജ് ഓഫീസ് കെട്ടിടം യാഥാർത്ഥ്യമാകുന്നത്.
മഹമ്മൂദ് ഹാജി സൗജന്യമായി നൽകിയ 8.75 സെൻ്റ് സ്ഥലത്ത് നിർമ്മിക്കുന്ന കെട്ടിടത്തിന് 50 ലക്ഷം രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. കെട്ടിടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം റവന്യു- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ നിർവ്വഹിച്ചു. ഓൺലൈനിൽ നടന്ന ഉദ്ഘാടനത്തിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രാദേശികമായി നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
കെട്ടിടത്തിന് വേണ്ടി ക്രിയാത്മക പങ്ക് വഹിക്കുകയും ഉദ്യോഗകയറ്റം ലഭിച്ചു പോവുകയും ചെയ്യുന്ന വില്ലേജ് ഓഫീസർ ജയൻ വരിക്കോളിയെയും സ്ഥലം നൽകിയ കുടുംബത്തെയും ആദരിച്ചു. തഹസിൽദാർ ജയശ്രീ എസ്.വാര്യർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ്,
ജില്ലാ പഞ്ചായത്തംഗങ്ങളായ എം.പി.ശിവാനന്ദൻ, വി.പി.ദുൽഖിഫിൽ, ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ ചൈത്രാ വിജയൻ , സ്ഥിരം സമിതി അധ്യക്ഷൻ കെ. ജീവാനന്ദൻ, ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ ഷീജ പട്ടേരി, സ്ഥിരം സമിതി അധ്യക്ഷരായ എം.പി.അഖില, എം.കെ.മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം സുഹറ ഖാദർ, പഞ്ചായത്തംഗം പപ്പൻ മൂടാടി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു. ജയൻ വരിക്കോളി സ്വാഗതവും ശശി നന്ദിയും പറഞ്ഞു.