എആർഎം സിനിമയ്ക്ക് എതിരെ ആരോപണമായി കൊയിലാണ്ടിയിലെ നാടൻപാട്ട് ബാൻഡ്

എആർഎം സിനിമയ്ക്ക് എതിരെ ആരോപണമായി കൊയിലാണ്ടിയിലെ നാടൻപാട്ട് ബാൻഡ്

  • ജിതിൻലാൽ സംവിധാനം ചെയ്ത് ചിത്രം ഈ മാസം 12ന് ആയിരുന്നു റിലീസ് ചെയ്തത്

കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രശസ്‌ത നാടൻപാട്ട് ബാൻഡ് മെലോമാനിയാക് വർഷങ്ങളായി സ്റ്റേജിൽ അവതരിപ്പിക്കുന്ന ഭൈരവൻ പാട്ട് അനുമതി ഇല്ലാതെ പുതിയ ടോവിനോ സിനിമ എആർഎംമ്മിൽ ഉൾപ്പെടുത്തിയെന്ന് പരാതി. ഫേസ്ബുക്ക് പേജിലൂടെയാണ് മേലോമാനിക്ക് പരാതി ഉന്നയിച്ചത്. സ്കൂൾ കുട്ടികളെ പാട്ടുപാടിപ്പിക്കാൻ എന്ന രീതിയിൽ ഒരാൾ തങ്ങളുടെ കയ്യിൽ നിന്ന് പാട്ട് വാങ്ങി കൊണ്ടുപോയി സിനിമയിൽ ഉപയോഗിക്കുകയായിരുന്നു എന്നും വീഡിയോയിൽ പറയുന്നു. ജിതിൻലാൽ സംവിധാനം ചെയ്ത് ചിത്രം ഈ മാസം 12ന് ആയിരുന്നു റിലീസ് ചെയ്തത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )