
നടക്കാവ് ഗവ. വിഎച്ച്എസ്എസ് രാജ്യത്തെ രണ്ടാമത്തെ മികച്ച സർക്കാർ സ്കൂൾ
- ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ മാസികയുടെ എഡ്യൂക്കേഷൻ വേൾഡ് ഇന്ത്യ സ്കൂൾ റാങ്കിങ്ങിലാണ് മികവ് തെളിയിച്ചത്
കോഴിക്കോട്: നടക്കാവ് ഗവ. വിഎച്ച് എസ് എസ് ഫോർ ഗേൾസ് രാജ്യത്തെ രണ്ടാമത്തെ മികച്ച സർക്കാർ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടുവർഷങ്ങളിലെ മൂന്നാം സ്ഥാനത്തുനിന്നാണ് ഈ മുന്നേറ്റം. അന്താരാഷ്ട്ര ഡേ കം ബോർഡിങ് സ്കൂൾ വിഭാഗത്തിൽ കോഴിക്കോട് സദ്ഭാവന വേൾഡ് സ്കൂൾ ഒമ്പതാം സ്ഥാനം നേടി.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ മാസികയുടെ എഡ്യൂക്കേഷൻ വേൾഡ് ഇന്ത്യ സ്കൂൾ റാങ്കിങ്ങിലാണ് കേരളം മികവ് തെളിയിച്ചത്.
കേന്ദ്ര സർക്കാർ സ്കൂളുകളുടെ വിഭാഗത്തിൽ പട്ടം കേന്ദ്രീയ വിദ്യാലയം ഏഴാം സ്ഥാനവും ബോർഡിങ് സ്കൂൾ വിഭാഗത്തിൽ ചെന്നിത്തല ജവഹർ നവോദയ വിദ്യാലയം ആറാംസ്ഥാനവും നേടി. ഡേ കം ബോർഡിങ് സ്കൂൾ വിഭാഗത്തിൽ കോട്ടയത്തെ പള്ളിക്കൂടം സ്കൂൾ മൂന്നാമതെത്തി.
CATEGORIES News