
യോഗ പരിശീലന സമാപനം
- പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി: ചേതന യോഗ സെന്റർ കാഞ്ഞിലശ്ശേരിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗ ശിബിരത്തിന്റെ നാലാം ബാച്ചിന്റെ സമാപനം നായനാർ സ്മാരക മന്ദിരത്തിൽ നടന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.
ബിന്ദു സോമൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ യോഗാചാര്യൻ മധുസൂദനനെ പൊന്നാട അണിയിച്ച് ആദരിച്ചു.വി. കെ അശോകൻ, ഗീതാ പ്രദീപ് ജയശ്രീ ബാലൻ എന്നിവർ സംസാരിച്ചു. പി. രാജീവൻ സ്വാഗതം പറഞ്ഞു.
CATEGORIES News