
നൂറിന്റെ നിറവിൽ ഗോഖലെ യുപി സ്കൂൾ
- ഔപചാരിക ഉദ്ഘാടനം കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ ജമീല കാനത്തിൽ നിർവഹിച്ചു
മൂടാടി: ഗോഖലെ യുപി സ്കൂൾ മൂടാടിയുടെ ആറ് മാസക്കാലം നീണ്ട് നിൽക്കുന്ന വൈവിധ്യമാർന്ന ശതാബ്ദി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ ജമീല കാനത്തിൽ നിർവഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ ആദ്ധ്യക്ഷ്യത വഹിച്ച ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ അഡ്വക്കേറ്റ് ഷഹീർ സ്വാഗതവും ഹെഡ്മാസ്റ്റർ ടി സുരേന്ദ്രകുമാർ നന്ദിയും പറഞ്ഞു.
സുമിത കെ, ലീല ടീച്ചർ. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രഘു മാസ്റ്റർ, മോഹൻ ദാസ് മാസ്റ്റർ, പപ്പൻ മൂടാടി, ഒഎ കരീം
സലാം കൊളാറ വീട്ടിൽ, കേണൽ മോഹനൻ, പിടിഎ പ്രസിഡണ്ട് മുഹമ്മദ് റിയാസ്, എന്നിവർ വാർഷിക പരിപാടികൾക്ക് ആശംസകൾ അറിയിച്ചു.
തുടർന്ന് ആരോഗ്യമാണ് സമ്പത്ത് എന്നതിലൂന്നി സഹാനി ഹോസ്പിറ്റൽ നന്തി, വി ട്രസ്റ്റ് കണ്ണാശുപത്രി കൊയിലാണ്ടി എന്നിവർ സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.