
മുക്കത്ത് നിർത്തിയിട്ട ലോറിയിൽ ഇടിച്ച കാറിന് തീപിടിച്ചു
- അപകടത്തിൽ ആർക്കും പരിക്കില്ല
കോഴിക്കോട്: മുക്കം. പി.സി ജംഗ്ഷനിൽ ഇന്നോവ കാർ നിർത്തിയിട്ട പിക്കപ്പ് ലോറിയിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം.
അരിക്കോട് ഭാഗത്തുനിന്ന് മുക്കത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മുക്കം മാങ്ങാപ്പൊയിൽ സ്വദേശിയുടേതാണ് കാർ. അപകടത്തിൽ ആർക്കും പരിക്കില്ല
CATEGORIES News