നെടുമ്പാശ്ശേരിയിലും രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി

നെടുമ്പാശ്ശേരിയിലും രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി

  • എക്സിലൂടെയാണ് ഭീഷണി സന്ദേശം ഉണ്ടായത്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലും
രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി. എയർ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങൾക്കാണ് ഇന്ന് ഭീഷണി സന്ദേശം എത്തിയത്. എക്സിലൂടെയാണ് ഭീഷണി സന്ദേശം ഉണ്ടായത്.

സുരക്ഷാ വിഭാഗത്തിൽ സന്ദേശം എത്തിയതിന് മുൻപേ വിമാനങ്ങൾ പുറപ്പെട്ടിരുന്നു. ഇന്നലെയും നെടുമ്പാശ്ശേരിയിലെ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി എത്തിയിരുന്നു. ഭീഷണി സന്ദേശത്തിന്റെ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )