
പൂനുരിലേക്ക് സ്വാഗതമോതി ഫ്ലാഷ് മോബ്
- ബാലുശ്ശേരി സബ്ജില്ല സ്കൂൾ കലോത്സവത്തിലേക്ക് സ്വാഗതം ചെയ്ത്
പൂനുർ: ജിഎച്ച്എസ്എസ് പൂനുരിൽ നടക്കുന്ന ബാലുശ്ശേരി സബ്ജില്ല സ്കൂൾ കലോത്സവത്തിലേക്ക് സ്വാഗതം ചെയ്ത് ജിഎച്ച്എസ്എസ് പൂനൂരിലെ സാമൂഹ്യ ശാസ്ത്രം ക്ലബ്ബ് പ്രവർത്തകർ സബ് ജില്ലയുടെ വിവിധ പഞ്ചായത്തുകളിൻ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ജനറൽ കൺവീനർ അനില ചാക്കോ, ഹെഡ്മാസ്റ്റർ മഹേഷ് പി. കെ., എ.വി മുഹമ്മദ്, സിറാജുദ്ദീൻ പന്നിക്കോട്ടുർ, കെ അബ്ദുസലിം ,സജിത എം. എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്ത് സ്കൂളിൽ നിന്നും യാത്രയാക്കിയ പതിനെട്ട് വിദ്യാർത്ഥിനികൾ ബാലുശ്ശേരി സ്റ്റാൻ്റ് പരിസരം, പനങ്ങാട് നോർത്ത് യു .പി സ്കൂൾ, എകരൂൽ അങ്ങാടി, പൂനൂർ അങ്ങാടി എന്നിവിടങ്ങളിൽ നാട്ടുകാരുടെ സാന്നിധ്യത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

പനങ്ങട്നോത്ത് സ്കൂളിൽ ഹെഡ്മാസ്റ്റർ സബീഷ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ പ്രചരണ കമ്മിറ്റി കൺവീനർ റിനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്വീകരണ കമ്മിറ്റി കൺവീനർ വി.എം.ശിവാനന്ദൻ നന്ദി രേഖപ്പെടുത്തി. ഹസീന ടീച്ചർ, അഭിലാഷ്, രാജി ടീച്ചർ, ശ്രീലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സബ് ജില്ല കലോത്സവത്തിന് ഉദ്ഘാടന സദസ്സിലെ സ്വാഗതനൃത്തം ഇവർ അവതരിപ്പിക്കും സ്വാഗത ഗാനം രചിച്ചത് ജിഎച്ച്എസ്എസ് പൂനൂരിലെ അധ്യാപകൻ കൂടിയായ വി.എം.എസ് ആനന്ദ് ആണ്.സംഗീതം പകർന്നത് പ്രശസ്ത ഗായകനും സംഗീതാധ്യാപകനുമായ പ്രേംരാജ് പാലക്കാട്, ഗായിക തേജലക്ഷ്മി എന്നിവരാണ്.
സ്വാഗത ഗാനം കേൾക്കാൻ ക്യു ആർ കോഡ് സ്കാൻ ചെയ്യൂ.
